Sunday, August 24, 2014

വീണ്ടും കോടതികൾക്ക് പുല്ലുവിലയുമായി ഒരു ബോർഡ്

E G Rajan,
Secretary, EPWA
1/4/1957 മുതൽ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെൻറു ബോർഡു ആയി. അന്നത്തെ ഡിപ്പാർട്ട്‌മെൻറു ജീവനക്കാരുടെ താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ ഒരു ഉത്തരവ് ഇറക്കി (order No El. 1-4670/ 57/ PW dated 03. 04. 1957 of the Government of Kerala ) ഈ ഉത്തരവിനെ Guarantee Order എന്നാണ് പറഞ്ഞു വരുന്നത്. ഇന്നു ബോർഡു കമ്പനി ആയപ്പോൾ യുണിയനുകൾ ഒപ്പിട്ട ത്രിക്ഷി കരാറിൻറെ താൽപ്പര്യം തന്നെയാണ് 1957 ലെ സർക്കാർ ഉത്തരവിലും ഉള്ളത് .1957 ലെ ഉത്തരവും ഇപ്പഴത്തെ ത്രിക്ഷികരാറും നടപ്പിലാക്കാൻ സർക്കാരിനും ബോർഡിനും നിയമപരമായി ബാദ്ധ്യത ഉണ്ട് .ഈ ബാദ്ധ്യത നടപ്പിലാക്കാൻ ബോർഡു തയ്യാറാകാതെ വന്നപ്പോൾ പെൻഷനറായ ശ്രീ .ഇ.എൻ.നാരായണപിള്ള കേരളാ ഹൈകോടതിയിൽ കേസ് (WA No 131/2011)നൽകി. സിംഗിൾ ബെഞ്ച്‌ നാരായണ പിള്ളയ്ക്ക് അനുകുലമായി വിധിച്ചു. വിധിക്കെതിരെ ബോർഡു നല്കിയ അപ്പിൽ ഡിവിഷൻ ബെഞ്ചു തളളി. വിധി നടപ്പിലാക്കാൻ കൂട്ടാക്കാത്ത ബോർഡു കോർട്ടലക്ഷ്യം ഭയന്ന് അവസാന ദിവസം വിധി നടപ്പിലാക്കി. ശ്രീ പിള്ളയ്ക്ക് കുടിശിക തുക കിട്ടുകയും ചെയ്തു
മുന്നു വർഷത്തിനു ശേഷം 2/8/2014 ൽ ഇപ്പോൾ
ശ്രീ. പിള്ളയ്ക്ക് നല്കിയ ആനുകൂല്യം തിരിച്ചു പിടിക്കാൻ ബോർഡു ഉത്തരവായിരിക്കുന്നു. കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ നല്കിയ ആനുകൂല്യം തിരിച്ചു പിടിക്കാൻ ആ കേസിൽ ഒരു കോടതി ഉത്തരവിലൂടെ മാത്രമേ പാടുള്ളൂ എന്ന അടിസ്ഥാന നിയമ തത്വം അറിയാത്തവരാണ് ബോർഡു ഓഫ് ഡയറക്റ്റെഴ്സ് എന്നത് ലജ്ജാകരമാണ് .പഴയ കൊളോണിയൽ ചിന്തയാണ് ഇവരെ നയിക്കുന്നത് .നിയമ വ്യവസ്ഥയോട് ഇവക്ക് പുശ്ചമാണ്. അതിൻറെ മറ്റൊരു ഉദാഹരണമാണ്‌ ഗ്രാറ്റ്വിറ്റി പലിശയിൽ കൈകൊണ്ട നടപടി. 16/9/1972 മുതൽ രാജ്യത്താകെ ബാധകമായ കേന്ദ്ര നിയമം ബോർഡിൽ 24/5/2011 മുതൽ മാത്രം ബാധകമെന്ന വിതണ്ടാവാദം. ഇവിടെ നിയമം അറിയുന്ന ആരങ്കിലും ഉണ്ടോ? 1957 ലെ ഉത്തരവ് പുല്ലാക്കുന്നവർ ഓഗസ്റ്റു 2014 ൽ ഒപ്പിട്ട ത്രികക്ഷി കരാറിന് വല്ല വിലയും നൽകുമോ ?