Friday, June 20, 2014

KSEB Gratuity and its delayed payment - E G RAJAN

E G RAJAN

നിയമം അറിഞ്ഞുകൂടാത്ത 

വൈദ്യുത ബോർഡ് 

ഇലക്റ്റ്രിസിറ്റി ബോര്ഡ് താരിഫ് വര്ധനയ്ക്കുള്ള പെറ്റിഷൻ കൊടുത്തിരിക്കുകയാണല്ലോ .അതിനുള്ള ന്യായം ബോർഡിനുണ്ടാകും .ബോര്ഡിന്റെ കെടുകാര്യസ്ഥത കാരണം ഉണ്ടായ 100 കോടിയിലധികം വരുന്ന അധിക ചെലവിനെ കുറിച്ച് പറയാതെ വയ്യ .payment of gratuity act അനുസരിച്ച് gratuity യ്ക്കുള്ള അവകാശം ബോർഡു ജീവനക്കാർക്കു ഉണ്ട് .ഈ അവകാശം ലേബർ കോടതികളും ഹൈകോടതിയും വിധി ന്യായങ്ങളിൽ അംഗീകരിച്ചതാണ് 
2002 യിൽ ഇത് സംബന്ധിച്ചു വിധി വന്നപ്പോൾ കേസ് നല്കിയ ആൾക്ക് മാത്രം പണം നല്കി ബോർഡു ഒഴിഞ്ഞു മാറി .തുടർന്ന് ലേബർ കോടതി മുതൽ ഹൈക്കോടതി വരെ gratuity യ്ക്കു വേണ്ടി കേസുകളുടെ പ്രവാഹമായിരുന്നു .ഒന്നൊഴിയാതെ എല്ലാ കേസുകളിലും ബോർഡു പരാജയപ്പെട്ടു കേന്ദ്ര gratuity നിയമം അനുസരിച്ച് gratuity യും താമസിച്ചതിനു നിയമം അനുസരിച്ച പലിശയും കൊടുക്കേണ്ടി വന്നു .
payment of gratuity act ബോർഡിനും ബാധകമാണെന്ന് act വായിക്കുന്ന ആർക്കും മനസിലാകുന്ന കാര്യമാണ് പർലമെന്റു പാസാക്കിയ നിയമം 16 -9 -1972 മുതൽ രാജ്യത്താകെ ബാധകമാണെന്ന് നിയമത്തിൽ പറയുന്നുണ്ട് .ബോർഡിനു ഒരു നിയമോപദേശകനുണ്ട് .ജില്ല ജഡ്ജിയുടെ പദവിയിൽ .ഇന്ത്യൻ പർലമെന്റു പാസാക്കിയ നിയമത്തിൽ ഭേദഗതിവരുത്താൻ ഇലക്റ്റ്രിസിറ്റി ബോർഡിനു അവകാശമുണ്ടെന്നാണ് ബോർഡു നടപടിയിലുടെ വ്യക്തമാക്കുന്നത് 24-5-2011 മുതൽ മാത്രമാണ് ബോർഡിൽ gratuity act നടപ്പിലക്കിയതെന്നും അതുകൊണ്ട് 24-5-2011 നു മുൻപ്‌ നൽകിയ പലിശ എല്ലാം തിരിച്ചു പിടിക്കുമെന്നും 10 -6-2014 ൽ ബോർഡു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു .ഈ ഉത്തരവിലുടെ 100 കോടിയിലധികം രൂപ പെൻഷൻകാരിൽ നിന്നു പിടിച്ചെടുക്കാനാണ് ബോർഡു ലക്ഷ്യമിടുന്നത്
പെന്ഷനാകുബോൾ തന്നെ കേന്ദ്ര gratuity കൊടുത്തിരുന്നെങ്കിൽ പലിശ ഇനത്തിൽ 100 ലധികം കോടി കൊടുക്കേണ്ടി വരില്ലായിരുന്നു .ചുരുങ്ങിയ പക്ഷം 2002 മുതൽ ബോർഡു ഭരിച്ചവര്ക്കല്ലേ ഇതിന്റെ ഉത്തരവാദിത്തം .അവരിൽ നിന്നല്ലേ ഈ തുക ഈടാക്കെണ്ടത് .?
2011 മുതൽ നിയമം ബോർഡിൽ നടപ്പിലാക്കിയത്‌ കൊണ്ട് അതിനു മുമ്പ് പലിശയ്ക്കു അർഹത ഇല്ലെന്നു പറയുന്ന ബോർഡു അതിനു മുൻപ് കൊടുത്ത കേന്ദ്ര gratuity നിയമ വിധേയമായി കാണുന്നു .ഒരേ നിയമം -രണ്ടു സമീപനം .
10-6 -2014 ലെ ബോർഡു ഉത്തരവ് ബോർഡിനു അപമാനകരമാണ് .എത്രയും വേഗം അത് പിൻവലിക്കണം .അതല്ലെങ്കിൽ gratuity കേസുകളുടെ പരാജയ പട്ടികയിൽ ബോർഡിനു ഒന്നുകൂടി ആകും 

1 comment: