Monday, April 18, 2016

ശമ്പള പരിഷകരണ കരാറിലെ ഡി എ ഫോർമുലയിലെ തെറ്റു തിരുത്തണം Rajan E G

 -കേന്ദ്ര ഗവർമെന്റു അങ്ങികരിച്ച നിലവിലുള്ള ഡി എ ഫോർമുലയുടെ തത്വം അനുസരിച്ചാണ് ഇലക്ട്രിസിറ്റി ബോർഡിലെ ഡി എ യ്ക്ക് കരാറി ലുടെ യുണിയനുകൾ അങ്ങികാരം നൽകിയിരിക്കുന്നത് 
കേന്ദ്രത്തിലെ കഴിഞ്ഞ (1-1-2006 ) ശമ്പള പരിഷ്കരണത്തെ തുടർന്നാണ് ഇപ്പോഴത്തെ ഡി എ ഫോർമുല നിലവിൽ വന്നത് .1-1-2006 വരെയുള്ള ഡി എ അടിസ്ഥാന ശമ്പളത്തിൽ അന്ന് ലയിപ്പിച്ചു .1-1-2006 ലെ ശരാശരി ജിവിത സുചിക 115.76 ആയിരുന്നു .തുടർന്ന് ഓരോ 6 മാസത്തെയും ഡി എ കണക്കാക്കുന്നതിനു ഫോർമുല നിശ്ചയിച്ചത് ഇങ്ങനെയാണ് -
ഡി എ കണക്കാക്കുന്നു തിയതിക്ക് പുറകിലുള്ള (12 മാസത്തെ ശരാശരി വില സുചിക ) -115.76 x 100 / 115.76 
6 മാസത്തിൽ ഒരിക്കൽ ഡി എ നശ്ചയിക്കാൻ 12 മാസത്തെ സുചിക വ്യതിയാനം എന്തിനു കണക്കാക്കുന്നു എന്ന യുക്തിസഹമായ ചോദ്യം ഫൊർമുലയ്ക്കെതിരെ ആദ്യമേ ഉന്നയിക്കപ്പെട്ടിരുന്നതാണ് .ഡി എ യുടെ തോത് കുറയ്ക്കുക എന്ന ലക്ഷ്യമായിരുന്നു കേന്ദ്ര ഗവണ്മെന്റിനു .സാധാരണ രിതിയിൽഎപ്പോഴും വില സുചിക ഓരോ മാസവും വർദ്ധിക്കുകയാണ് പതിവ് .അങ്ങിനെ നോക്കുമ്പോൾ തൊട്ടു പുറകിലുള്ള 6 മാസത്തെ സുചികാ ശരാശരിയെക്കാൾ കുറവായിരിക്കും തൊട്ടു പുറകിലുള്ള 12 മാസത്തെ സുചികാ ശരാശരി .കുറഞ്ഞ സുചികാ ശരാശരി വരുമ്പോൾ ഡി എ യുടെ തോത്‌ കുറയും 
നമ്മുടെ കരാറിൽ Article V (1)ഡി എ കണക്കാക്കുന്നത് ഇങ്ങനെയാണ് -
Dearness Allowance =(Average AICPI (i w )for the past 12 months ) -220.67 x 100 / 220 .67 
6 മാസത്തിൽ ഒരിക്കൽ നൽകുന്ന ഡി എ യ്ക്കു 12 മാസത്തിനു പകരം 6 മാസം കണക്കാക്കിയാൽ ഡി എ ഇപ്രകാരം ആയിരിക്കും -1 / 2014 -8 (5)
7/ 2014 -9 (9)
1/ 2015 -15(12)
7/ 2015 --16 (15)
൧/ 016 -21(18)
ബ്രാക്കറ്റിൽ യുണിയനുകൾ കരാറിൽ അങ്ങികരിച്ച ഡി എ

No comments:

Post a Comment